 
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ "ശ്രീ നാരായണ തത്വവിചാരം" എന്ന വിഷയത്തെ അധികരിച്ച് ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തി.
യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ, വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് അംഗങ്ങളായ അഡ്വ. എസ്.ധനപാലൻ,എ. പ്രവീൺ കുമാർ, മഠത്തിൽ ബിജു,യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ,വിഷ്ണു പ്രസാദ്,ജെ.സജിത് കുമാർ,മുനമ്പേൽ ബാബു,സംഘംരവി,എൻ.ദേവദാസ്,യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ബേബി,എൻ.സദാനന്ദൻ,വനിതാ സംഘം പ്രസിഡന്റ് സുഷ്മ,സെക്രട്ടറി ഭാസുര മോഹൻ,വൈസ് പ്രസിഡന്റ് സൗദാമിനി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.