ambala
ഗവ.കോളേജ് ഓഫ് നഴ്സിംഗ് ആലപ്പുഴയുടെ പതിനൊന്നാമത് ബാച്ചിൻ്റെ ബിരുദദാന ചടങ്ങ്

അമ്പലപ്പുഴ: ഗവ.കോളേജ് ഒഫ് നഴ്സിംഗ് ആലപ്പുഴയുടെ 11-ാംമത് ബാച്ചിൻ്റെ ബിരുദദാന ചടങ്ങ് നടത്തി.ലിഖ 2022 എന്ന പേരിൽ ടി.ഡി.മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാല പ്രൊവൈസ് ചാൻസലർ ഡോ.സി.പി.വിജയൻ മുഖ്യാതിഥിയായി. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ജൂലി ജോസഫ് അദ്ധ്യക്ഷയായി. അസോ.പ്രൊഫ. നിഷ ജേക്കബ് ബിരുദദാരികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.ടി.ഡി.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ.സുമ, ആശുപത്രി സൂപണ്ട് ഡോ.സജീവ് ജോർജ് പുളിയ്ക്കൽ, ചീഫ് നഴ്സിംഗ് ഓഫീസർ കെ.വി.അംബിക തുടങ്ങിയവർ സംസാരിച്ചു.നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.എം.ആർ. ബീന സ്വാഗതം പറഞ്ഞു. 56 വിദ്യാർത്ഥികൾക്കാണ് ചടങ്ങിൽ ബിരുദം ലഭിച്ചത്.