ആലപ്പുഴ: ആലപ്പുഴ നഗരത്തിലേക്കുള്ള പ്രവേശന കവാടമായ കളർകോട് കാഴ്ചയുടെ വർണ വിസ്മയം തീർത്ത് ബന്തിപൂക്കൾ. ബൈപ്പാസ് ജംഗ്ഷനിലെ നഗരസഭയുടെ പൂ കൃഷി യാണ് വിളവെടുപ്പിന് പാകമായത്. ഓണക്കാലം ലക്ഷ്യമിട്ടിറക്കിയ കൃഷിയാണ് അത്തത്തിന് മുന്നോടിയായി പൂവിട്ട് പാകമായത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലെ ബന്തിപൂക്കളാണ് ഇവിടെ കൃഷി ചെയ്തത്. നഗരസഭാ ജീവനക്കാർക്ക് തന്നെയായിരുന്നു പരിചരണ ചുമതല. എസ്.ഡി.കോളേജിന്എതിർവശത്തുള്ള എയ്‌റോബിക് പ്ലാന്റ് യൂണിറ്റിൽ നിന്നുള്ള വളമാണ് കൃഷിക്ക് ഉപയോഗിച്ചത്. നഗരസഭയുടെ മേൽനോട്ടത്തിൽ വിവിധ സ്ഥലങ്ങളിലാണ് പൊന്നോണത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി, പൂ കൃഷികൾ നടത്തിയത്. വരും ദിവസങ്ങളിൽ പ്രാദേശിക അടിസ്ഥാനത്തിൽ വിൽപ്പന നടത്തും. ജെ.എച്ച്.ഐ സുമേഷ് പവിത്രനായിരുന്നു കൃഷിയുടെ മേൽനോട്ടച്ചുമതല. തൊഴിലാളികളായ എച്ച്.അൻസിൽ, എ.അൻസിൽ, ഫിറാനസ്, നഹാസ്, അഷ്‌കർ, ഗണേഷ് എന്നിവരാണ് കൃഷിത്തോട്ടം ഒരുക്കിയത്. മൾച്ചിംഗും തുള്ളി നനയുമായി പ്രൊഫഷണലായാണ് പ്രവർത്തനങ്ങൾ നടത്തിയത്. ഗുരുമന്ദിരം എസ്.എൻ.ഡി.പിക്ക് സമീപം, സെന്റ് ജോസഫ്‌സ് സ്‌കൂൾ, ശവക്കോട്ടപ്പാലത്തിന് സമീപം എന്നിവിടങ്ങളിൽ കാർഷിക കർമ്മസമിതിയുടെ സഹകരണത്തോടെ കൃഷി നടത്തിയിട്ടുണ്ട്.

'' കൃത്യസമയത്താണ് കൃഷി ആരംഭിച്ചത്. ബന്തിപ്പൂക്കൾ നഗര കവാടത്തെ ഭംഗിയും ആകർഷണവുമുള്ളതാക്കി.

ഓട്ടോറിക്ഷാ തൊഴിലാളികൾ, കളർകോട്