seetha-pazham
വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് നവ ദമ്പതികൾ സീതപ്പഴ തൈകൾ സമ്മാനിക്കുന്നു.

പൂച്ചാക്കൽ: വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്ക് സീതപ്പഴത്തിന്റെ തൈ നൽകി ദമ്പതികൾ മാതൃകയായി. ഇന്നലെ വിവാഹിതരായ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ. ജനാർദ്ദനന്റേയും അംബുജാക്ഷിയുടേയും മകൾ അഭിത.ജെ .കരുണും വൈക്കം തലയോലപ്പറമ്പ് തുലാംകുളങ്ങര വീട്ടിൽ ടി.വാസപ്പന്റേയും ഓമനയുടേയും മകൻ അഭിജിത്തും ചേർന്ന് സൽക്കാരത്തിൽ പങ്കെടുക്കുവാനെത്തിയവർക്ക് ആയിരത്തിലധികം വൃക്ഷ തൈകൾ നൽകിയത്. വിവാഹ ചടങ്ങിനു ശേഷം തൈക്കാട്ടുശേരി ഗവ: ആശുപത്രി സന്ദർശിച്ച് സ്നേഹമരം നട്ടു. രണ്ടു പേരും മൈറൻ ബയോളജിയിൽ ബിരുദാനന്തര ബിരുദധാരികളാണ്. ഭൂമിയുടെ പച്ചപ്പിലൂടെ മാത്രമേ മനുഷ്യരാശിക്ക് നിലനിൽക്കാൻ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് വൃക്ഷ തൈ സ്നേഹ സമ്മാനമായി നൽകുവാൻ പ്രചോദനമായതെന്ന് ഇരുവരും പറഞ്ഞു. അഭിത ഫിഷറീസ് ഡിപ്പാർട്ടുമെന്റിൽ പ്രൊജക്ട് കോ- ഓർഡിനേറ്ററായും അഭിജിത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രഫിയിൽ പ്രൊജക്ട് അസോസിയേറ്റായും ജോലി ചെയ്യുകയാണ്.