kayika-dinam

ആലപ്പുഴ : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിനാചരണം നടന്നു. മേജർ ധ്യാൻ ചന്ദിന്റെ ചിത്രത്തിനു മുന്നിൽ തിരി തെളിയിച്ച് വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ.കുര്യൻ ജയിംസ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. മുൻ അന്തർദേശീയ കായിക താരവും പരിശീലകനുമായ ബിനുകുര്യൻ , ജസ്റ്റിൻ തോമസ്, ടി.എസ്‌.ശ്രീജിത്ത്‌ പത്മാവതി,ജെറോം എന്നിവർ സംസാരിച്ചു.