ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനിയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സംഗമം നടന്നു. സംഗമത്തിന് ബാലവേദി രക്ഷാധികാരി വിശ്വനാഥ് പരശുറാം നേതൃത്വം നൽകി.അജിത വി.അമ്പലപ്പുഴ സ്വാഗതവും ഇന്ദു സജികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്ലാസ്‌ നടന്നു. ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.ഷാലിമാ കൈരളി " സ്ത്രീകൾ ഇന്നനുഭവിക്കുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ " എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഗൃഹലക്ഷ്മിവേദി ജില്ലാ പ്രസിഡന്റും വനിതാവേദി കൺവീനറുമായ ശോഭനാകുമാരി ആദ്ധ്യക്ഷത വഹിച്ചു.