ചേർത്തല: കരപ്പുറം കർഷിക വികസന ഏജൻസിക്ക് രൂപം നൽകണമെന്ന് കേരള കർഷക സംഘം കഞ്ഞിക്കുഴി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കഞ്ഞിക്കുഴി പി.പി.സ്വാതന്ത്ര്യം സ്മാരക ഹാളിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.സന്തോഷ്കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം വി.ജി.മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,സ്വാഗതസംഘം ചെയർമാൻ കെ.എൻ.കാർത്തികേയൻ,കർഷക സംഘം ഏരിയ പ്രസിഡന്റ് സി.വി.മനോഹരൻ,ബി.ശ്രീലത, വി.ശശീന്ദ്രൻ,എ.കെ. പ്രസന്നൻ,എസ്.ദേവദാസ്, കെ.കെ.ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.വി.മനോഹരൻ(പ്രസിഡന്റ്),ഉണ്ണിക്കൃഷ്ണകൈമൾ,ജമീല പുരുഷോത്തമൻ(വൈസ് പ്രസിഡന്റുമാർ),എം.സന്തോഷ്കുമാർ(സെക്രട്ടറി),കെ.കൈലാസൻ,എ.വി.സലിംകുമാർ(ജോയിന്റ് സെക്രട്ടറിമാർ),പി.അജയൻ(ട്രഷറർ)എന്നിവരേയും തിരഞ്ഞെടുത്തു.