എരമല്ലൂർ: എഴുപുന്ന സെന്റ് റാഫേൽ സ് ഹൈസ്കൂൾ 88 ബാച്ച് പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും നടത്തി. ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർദ്ധനരായ വർക്കുള്ള ഓണക്കോടിയും കാൻസർ രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു. ജോയി ,നിഷ, സന്തോഷ്, പ്രകാശൻ, റോയി എന്നിവർ സംസാരിച്ചു.