 
ചേർത്തല: കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക,എം.ഡി.എ കുടിശികയും,ബിൽ കുടിശികയും തീർത്തു നൽകുക, ഓർഡർ വിതരണത്തിലെ രാഷ്ട്രീയ വവേചനം അവസാനിപ്പിക്കുക,സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന കയർ ഉത്പന്നങ്ങൾ കോർപറേഷൻ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു കുത്തിയിരിപ്പ് സമരം.കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദ് സമരം ഉദ്ഘാടനം ചെയ്തു.കയർ മേഖലയെ സഹായിക്കുമെന്ന് ഉറപ്പു നൽകിയ വകുപ്പ് മന്ത്റിയും സംസ്ഥാന ഗവൺമെന്റും വീണ്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ടു പോകുന്ന് രാജേന്ദ്രപ്രസാദ് പറഞ്ഞു.അനിൽ ആര്യാട് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ,സുബ്രഹ്മണ്യ ദാസ്,സാബു,കെ.പി.ആഘോഷ് കുമാർ,ടി.എസ് ബാഹുലേയൻ എന്നിവർ സംസാരിച്ചു.