photo
ബിവറേജസ് കോർപറേഷനിലും കൺസ്യൂമർ ഫെഡിലും ഓവർ ടൈം അലവൻസ് നടപ്പലാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ ലേബർ കമ്മീഷണർ നവജ്യോത് കോശയ്ക്ക് നിവേദനം നൽകുന്നു

ആലപ്പുഴ: ബിവറേജസ് കോർപറേഷനിലും കൺസ്യൂമർ ഫെഡിലും ഓവർ ടൈം അലവൻസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ ലേബർ കമ്മിഷണർ നവജോത് ഖോസയ്ക്ക് നിവേദനം നൽകി. ഹൈക്കോടതി വിധി വന്ന് രണ്ട് മാസം പിന്നിട്ടിട്ടും തുടർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോർജ്, വൈസ് പ്രസിഡന്റ്‌ ആർ. ശിശുകുമാർ, പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ തൃപ്പാളൂർ ശശി, ജില്ലാ സെക്രട്ടറി സൂര്യപ്രകാശ്,കൺസ്യൂമർ ഫെഡ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.പി.പ്രിയകുമാർ എന്നിവർ ചേർന്ന് ലേബർ കമ്മിഷണർക്ക് നിവേദനം നൽകിയത്.