മാവേലിക്കര: കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കൺവൻഷൻ ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മാത്യു കണ്ടത്തിൽ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡൻ്റ് കല്ലുമലരാജൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പരിധിയിൽപെട്ട ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ പുരസ്കാരം വിതരണം ചെയ്തു. ലളിതാരവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, കെ.ഗോപൻ, നൈനാൻ.സി.കുറ്റിശേരിൽ, അനിവർഗീസ്, ശാന്തി അജയൻ, സജീവ്പ്രായിക്കര, മനസ് രാജപ്പൻ, രമേശ് ഉപ്പാൻസ്, അഡ്വ.ആനി ഉമ്മൻ, രമേശ് കുമാർ, അനിതാ വിജയൻ, അജിത് കണ്ടിയൂർ, ചിത്രാമ്മാൾ, കെ.സി.ഫിലിപ്പ്, രാമചന്ദ്രൻ, ജെയ്സൺ, തോമസ് ജോൺ, സുനി ആലീസ് ഏബ്രഹാം, പ്രസന്നാ ബാബു, അജയൻ തൈപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.