 
കുട്ടനാട് : രാമങ്കരി സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ ആരംഭിച്ച പച്ചക്കറി ചന്ത വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി വി.എസ്.പ്രമീള, ബോർഡ് അംഗങ്ങളായ മഞ്ചു രാജപ്പൻ,എൻ.നീലകണ്ഠപിള്ള, പി.സി.ജയചന്ദ്രകുമാർ തങ്കമ്മ ഈപ്പൻ, പി.ജി.അശോക് കുമാർ, സി.പി.ജോർജ്ജ് കുട്ടി, ടി.ജിജോ, എൻ.ഐ.തോമസ് തുടങ്ങിയവർ പങ്കെടുത്തു