ആലപ്പുഴ: കേരള സ്റ്റേറ്റ് സ്മോൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചെറുകിട ഉത്പാദകർ ഇന്ന് രാവിലെ 10ന് കയർ കോർപറേഷൻ പടിക്കൽ പ്രകടനവും ധർണയും നടത്തും. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എൻ.എസ്.ശിവപ്രസാദ് ധർണ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡന്റ് എം.പി.പവിത്രൻ അദ്ധ്യക്ഷത വഹിക്കും.