അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ - സി.ഡി.എസ് സംഘടിപ്പിക്കുന്ന അഗതി സംഗമവും ഓണപ്പുടവ വിതരണവും സ്നേഹവിരുന്നും സെപ്തംബർ ഒന്നിന് എരമല്ലൂർ സെന്റ് ജൂഡ് പാരിഷ് ഹാളിൽ നടക്കും. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷനാകും. ആലപ്പുഴ ഡി.എം.സി പ്രശാന്ത് ബാബു, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശ്രീലേഖ അശോക്, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ടോമി ആതാളി, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.കെ. മധുക്കുട്ടൻ, സി.ഡി.എസ്.ചെയർപേഴ്സൺ വാസന്തി സുധാകരൻ, മെമ്പർ സെക്രട്ടറി സുധർമ്മിണി എന്നിവർ സംസാരിക്കും.