 
മാന്നാർ: കുരട്ടിശ്ശേരി 5246 -ാംനമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികപൊതുയോഗവും ഭരണസമിതിയുടെ തിരഞ്ഞെടുപ്പും കരയോഗം മന്ദിരത്തിൽ നടന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായും താലൂക്ക് യൂണിയൻ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട പി.എൻ സുകുമാരപ്പണിക്കരെയും മുതിർന്ന അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ബി.മോഹൻദാസിന്റെ മേൽനോട്ടത്തിൽ നടന്ന ഭരണസമിതിയുടെ തിരഞ്ഞെടുപ്പിൽ കെ.എസ്. അപ്പുകുട്ടൻ നായർ(പ്രസിഡന്റ്) ,കെ.ആർ. ശങ്കരനാരായണൻ നായർ(സെക്രട്ടറി), കെ.ആർ. അജിത് കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.