ആലപ്പുഴ: സാധാരണക്കാരുടെ ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. സൂപ്രണ്ട് ഇല്ലാതായിട്ട് മാസങ്ങളായി. താൽക്കാലിക സൂപ്രണ്ട് രാജിക്കത്ത് കൊടുത്തു. ജില്ലയിലെ ഒൻപത് എം.എൽ.എ.മാരെയും വിളിച്ചുകൂട്ടി ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.