 
അമ്പലപ്പുഴ: ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് പ്രസിഡന്റ്, ബൂത്ത് ഇൻ ചാർജ് ചുമതല വഹിക്കുന്നവർക്കായി സംഘടിപ്പിച്ച ശില്പശാല ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, മണ്ഡലം ജനറൽ സെക്രട്ടറി അനിൽ പാഞ്ചജന്യം, കെ.വി. ഗണേഷ് കുമാർ, രേണുക ശ്രീകുമാർ, കെ.എസ്.ജോബി, അജു പാർത്ഥസാരഥി, രജിത്ത് രമേശൻ, സ്മിതാ മോഹൻ, ജി.രാജീവ്, പി.എസ്. ശ്രീദേവി, ബീന കൃഷ്ണകുമാർ, ആദർശ് മുരളി, സി.പ്രദീപ്, മഞ്ജു ഷാജി, എൻ. രാജ് കുമാർ, വി.പി. അജയൻ, പി.ജഗദീഷ്, അജി പി.അനിഴം, ലെനിൻ കളപ്പുരയ്ക്കൽ, അമ്പിളി രമേശ്, കെ.രമണി തുടങ്ങിയവർ പങ്കെടുത്തു.