
മാന്നാർ: ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ (കാസ) കേരളാ ഫ്ലഡ് റിലീഫ് പ്രോഗ്രാം 2022ന്റെ ഭാഗമായി പരുമല സെമിനാരിയിൽ ഓണക്കിറ്റ് വിതരണം നടന്നു. 150 പേർക്കാണ് 3000 രൂപ വില വരുന്ന കിറ്റുകൾ വിതരണം ചെയ്തത്. കാസ ചെയർമാൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത വിതരണോദ്ഘാടനം നിർവഹിച്ചു. കാസ സൗത്ത് റീജിയൺ ഓഫീസർ ബിനോയ് ജോസഫ് , പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, വൈദിക ട്രസ്റ്റി ഡോ.തോമസ് വർഗീസ് അമയിൽ , അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ.കരീം എന്നിവർ പ്രസംഗിച്ചു.