 
ചാരുംമൂട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറയംകുളം യൂണിറ്റ് 11-ാം വാർഷികവും ഓണാഘോഷവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സോമൻ ഉപാസന അധ്യക്ഷത വഹിച്ചു. ചികിത്സാ സഹായവും ഓണക്കിറ്റും എം.എസ്. അരുൺകുമാർ എം.എൽ.എ വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ സെക്രട്ടറി സബിൽ രാജ് അനുമോദിച്ചു. പഠനോപകരണങ്ങളും, സ്കോളർഷിപ്പുകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന സുരേഷ്, ജി.വേണു എന്നിവർ വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി എൻ.എൻ.രാജൻ മുതിർന്ന വ്യാപാരികളെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ മാജിദ ഫസൽ, ശോഭ സുരേഷ്, രജിത അളകനന്ദ, രക്ഷാധികാരി ബിജു പനയ്ക്കൽ, അജീഷ്, മനോജ് സി.ശേഖർ, സുമ ഉപാസന, കെ.ഫസൽ അലീഖാൻ , ജി.മണിക്കുട്ടൻ, ഹരിശങ്കർ , മണിക്കുട്ടൻ ഇ ഷോപ്പി, ഗിരീഷ് അമ്മ, പ്രബലൻ, സലീം, കെ.പത്മാധരൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.