ചേർത്തല: നഗരത്തിൽ ഓണക്കാല തിരക്കിൽ ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘടനകളുടെയും അവലോകനയോഗം തീരുമാനിച്ചു. വ്യാപാരകേന്ദ്രങ്ങളിൽ ജനത്തിരക്കേറുമ്പോൾ ഗതാഗത പ്രശ്നങ്ങൾ നഗരത്തിൽ രൂക്ഷമാകുന്നത് ഒഴിവാക്കാനാണ് പൊലീസ് യോഗം വിളിച്ചത്. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് പൊലീസും മോട്ടോർവാഹന വകുപ്പും ചേർന്ന് തീരുമാനമെടുക്കും.മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷനായി. കൗൺസിലർമാർ, പൊലീസ്–മോട്ടോർവാഹന വകുപ്പ്, വ്യാപാരി സംഘടന, ബസുടമാ സംഘടന, പി.ഡബ്ല്യു.ഡി, ഓട്ടോ ഡ്രൈവർമാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. ഡിവൈ.എസ്. പി ടി.ബി.വിജയൻ,ട്രാഫിക് എസ്.ഐ കെ. ജി.ജയകുമാർ, എസ്.ഐ ആന്റണി, എം.വി.ഐ കെ.ജി.ബിജു എന്നിവർ പങ്കെടുത്തു.