photo

ചേർത്തല:ദേശീയ പാതയിൽ ചേർത്തല മതിലകം ആശുപത്രിക്ക് സമീപം ടെമ്പോവാൻ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാംവാർഡ് നീണ്ടകര നടേപറമ്പ് ജോയിയുടെ മകൻ ജോയൽ (26) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. സുഹൃത്ത് അശ്വിനുമായി ജോയൽ മാരാരിക്കുളത്ത് പോയി മടങ്ങുമ്പോൾ ടെമ്പോ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്‌കൂട്ടർ പൂർണമായി തകർന്നു.അശിൻ നിസാരപരിക്കുകളോടെ രക്ഷപെട്ടു. ജോയലിന്റെ മാതാവ് സോണി. മാരാരിക്കുളം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.