ചേർത്തല:പള്ളിപ്പുറം പത്മപുരം ആദിത്യ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, 9ന് മഹാമൃത്യുഞ്ജയ ഹോമവും നടക്കും. മേൽ ശാന്തി പി.ബാബു ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.