ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഹരിപ്പാട് നഗരത്തിൽ ഓപ്പൺ ഫ്‌ളൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി. 2016-17 കാലയളവിൽ അലൈൻമെന്റ് സർവെ നടത്തിയപ്പോഴോ സ്ഥലമേറ്റെടുപ്പ് ആരംഭിക്കുന്ന അവസരത്തിലോ എം.പിമാർ അടക്കമുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തത്. കരുനാഗപ്പള്ളി, ഹരിപ്പാട് തുടങ്ങി പല നഗരങ്ങളെയും വെട്ടിമുറിക്കുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തികൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.