ആലപ്പുഴ: ചെട്ടികാട് ഔവർ ലൈബ്രറിയുടെ വാർഷികവും ഓണാഘോഷവും ഇന്ന് തുടങ്ങി സെപ്തംബർ 8 വരെ നടക്കും. പത്തു ദിവസം നീണ്ടു നിൽക്കുന്ന അത്തപ്പൂക്കള മത്സരം നടക്കും. പരിപാടികളുടെ ഉദ്ഘാടനം സബ് കളക്ടർ സൂരജ് ഷാജി നിർവഹിക്കും. നാളെ മുതൽ 5 ദിവസം സി.എഫ്. ജോസഫ് സ്മാരക പ്രൊഫഷണൽ നാടകോത്സവും സെപ്തംബർ 2നു ചെറുകഥയ്ക്കും കവിതയ്ക്കും ഏർപ്പെടുത്തിയ ഔവർ സാഹിത്യപുരസ്കാരവും സമ്മാനിക്കും. 3ന് ടെക് ഫെസ്റ്റിവൽ, 5ന് സ്നേഹജാലകം വയോജന സംഗമവും ഗസൽ സന്ധ്യയും, 6ന് കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിൽ കളരിപ്പയറ്റും ചവിട്ടുനാടകവും, 7ന് ആലപ്പി സുരേഷ് നയിക്കുന്ന ഓൾഡ് ഹിട്സ് ഗാനമേള, എന്നിവ നടക്കും. ഓണനാളിൽ തിരുവനന്തപുരം നടനക്ഷേത്രയുടെ നൃത്തസംഗീത പരിപാടിയോടെ സമാപിക്കും.