ചെറുകോൽ: ശ്രീനാരായണ പരമഹംസ ദേവന്റെ ബാല ശിഷ്യൻ ഈഴക്കടവ് ശ്രീനാരായണ ധർമ്മ സ്ഥാപകൻ ധർമ്മ ശ്രീ ഗുരുധർമാനന്ദ സ്വാമിയുടെ 113-ാം ജന്മനക്ഷത്രമായ ചിങ്ങമാസത്തിലെ വിശാഖം തിരുനാൾ മഹാമഹം സെപ്തംബർ രണ്ടിന് ചെറുകോൽ ഈഴക്കടവ് ധർമ്മാനന്ദപുരം ശ്രീനാരായണഗുരു ധർമ്മാനന്ദ ഗുരുകുലത്തിൽ 196/ 77-ാംനമ്പർ ശ്രീനാരായണ ഗുരു ധർമ്മാനന്ദ ഗുരുകുല സമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.

രാവിലെ 6 ന് പ്രാർത്ഥന. 7ന് ഗുരുകുലാചാര്യൻ ഗംഗാധരൻ സ്വാമി പതാക ഉയർത്തും. 7.30ന് ഹവനം, യജ്ഞം. 10 ന് പൊതുസമ്മേളനം സമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ കെ.ഗംഗാധരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. സമിതി വൈസ് പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തും. ഗുരുകുലാചാര്യൻ സുന്ദരേശൻ സ്വാമി സ്കോളർഷിപ്പ് വിതരണം നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, വൈകിട്ട് 6.15 ന് ദീപാരാധന.