മാന്നാർ: ചെന്നിത്തല തെക്ക് ചാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയായ ഇന്ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം രാവിലെ 5.30 മുതൽ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹോമ വേദിയിൽ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ദിലീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.വളളിയാംങ്കാവ് ക്ഷേത്ര മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്ര മേൽശാന്തിയെ ചടങ്ങിൽ ആദരിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ജെ. മധുസൂദനൻ പിള്ള, കെ.രാജപ്പൻ, ഉണ്ണികൃഷ്ണൻ തൂമ്പിനാത്ത് എന്നിവർ അറിയിച്ചു.