onavipani
കുട്ടമ്പേരൂർ 611-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഡോ. കെ.മോഹനൻ പിള്ള നിർവ്വഹിക്കുന്നു.

മാന്നാർ: കുട്ടമ്പേരൂർ 611-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണവിപണി ആരംഭിച്ചു. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ആരംഭിച്ച ഓണ വിപണി ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ചെങ്ങന്നൂർ യൂണിറ്റ് സഹകരണ അസി. ജിസ്ട്രാർ അനിൽകുമാറും സഹകരണ ഇൻസ്പെക്ടർ കൃഷ്ണപ്രിയയും ചേർന്ന് നിർവ്വഹിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50ശതമാനം വിലക്കുറവിലും മറ്റുള്ളവയ്ക്ക് 20 മുതൽ 30 ശതമാനം വരെ സബ്സിഡി റേറ്റിലും ഇവിടെ നിന്ന് ലഭിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങളായ ശിവപ്രസാദ്, രാജേന്ദ്രപ്രസാദ്, ജയചന്ദ്രൻ സുധാമണി, സുധിൻ പി. സുകുമാർ, ഹരികൃഷ്ണൻ, സെക്രട്ടറി സജികുമാർ എന്നിവർ സംസാരിച്ചു. സെപ്തംബർ 7 വരെയാണ് വിപണി പ്രവർത്തിക്കുക.