 
ചാരുംമൂട് :കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ താമരക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറർ എസ്.പാത്തുമുത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം സി.വിജയൻ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.ഷെരീഫ്.പുതിയ അംഗങ്ങളെ സ്വീകരിച്ചു. സി.ബാബു,നസീർ സീതാർ, പി.ബി.ഹരികുമാർ,ടി.മന്മഥൻ,ചന്ദ്രശേഖരക്കുറുപ്പ്, സുധാകരപിള്ള,രവീന്ദ്രൻപിള്ള ,പി.എം.ഷാജഹാൻ,ഹനീഫ,ബേബി പ്രസന്നൻപിള്ള, ശ്രീദേവിയമ്മ,വേദവ്യാസൻ, വിശ്വംഭരൻ,പച്ചക്കാട് പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.