 
3 മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
അമ്പലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും പുറക്കാട് പഴയങ്ങാടിപടിഞ്ഞാറുള്ള മത്സ്യ ലേലഹാൾ തകർന്നു. മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6 ഓടെ ഉണ്ടായ വീശിയടിച്ച കാറ്റിലാണ് ഹാളിന്റെ മേൽക്കൂരയും തൂണുകളും മറിഞ്ഞുവീണത്. ശക്തമായ മഴ കാരണം ഷെഡിൽ കയറി നിന്ന പുറക്കാട് വെഞ്ചി വീട്ടിൽ രാജേന്ദ്രൻ (62), പുറക്കാട് പുത്തൻപുരയിൽ പ്രസന്നൻ, തോപ്പിൽ രാജു എന്നിവർക്കാണ് പരിക്കേറ്റത്. രാജേന്ദ്രനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2007 ൽ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ലേല ഹാളാണ് തകർന്നത്.