anj
ചുമട്ട് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റി നടത്തിയ ഡി.എൽ ഓഫീസ് മാർച്ച് സി.പി .ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്ത് തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്നും, തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചുമട്ട് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റി ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി .ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് സമരം ഉദ്ഘാടനം ചെയ്തു. ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.മോഹൻ ദാസ്, എ.പി.പ്രകാശൻ, ആർ.ശശിയപ്പൻ, കെ.വി.ജയപ്രകാശ്, വി.പ്രസാദ്, റഹിം കൊപ്പാറ എന്നിവർ സംസാരിച്ചു.