ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം സെപ്തംബർ 10ന് യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്താങ്കണത്തിൽ നടക്കും. വൈകിട്ട് 3.30ന് പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നിന്നും വർണ മനോഹരമായി ജയന്തി ഘോഷയാത്ര ആരംഭിക്കും.വാദ്യമേളങ്ങളും,നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.5.30ന് യൂണിയൻ മൈതാനിയിൽ നടക്കുന്ന മഹാ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി.മന്മഥൻ അദ്ധ്യക്ഷത വഹിക്കും.ഭീകര വിരുദ്ധ സേന ഐ.ജി.പി.വിജയൻ മുഖ്യപ്രഭാഷണം നടത്തും. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് ജയന്തിദിന സന്ദേശം നൽകും. പ്രതിഭകളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും സിനിമാ തിരകഥാകൃത്ത് ശ്യാംപുഷ്കരൻ നിർവഹിക്കും. മംഗല്യ നിധി നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വിതരണം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,വെള്ളിയാകുളം പരമേശ്വരൻ,സി.കെ.ഷാജിമോഹൻ,നിയുക്ത ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി,വി.ശശികുമാർ,അനിൽ ഇന്ദീവരം,വൈദീക യോഗം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി,യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം കെ.എം.മണിലാൽ,സൈബർ സേന കേന്ദ്രസമിതി കൺവീനർ ധന്യ സതീഷ്,വനിതാസംഘം പ്രസിഡന്റ് റാണി ഷിബു,ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ ആർ.തേജസ്,ശ്രീനാരായണ പെൻഷനേഴ്സ് ഫോറം ചെയർമാൻ പി.ഡി.ഗഗാറിൻ,ശ്രീനാരായണ ദർശന പഠന വിഭാഗം ചെയർമാൻ മാനോജ് മാവുങ്കൽ,പി.ജി.രവീന്ദ്രൻ,ഡി. ഗിരീഷ്കുമാർ,പി.പി.ദിനദേവൻ,വി.എ.സിദ്ധാർത്ഥൻ,ടി.സത്യൻ,പി.വിനോദ്,ബിജുദാസ്,അനിൽരാജ് പീതാംബരൻ,ഗുരുപ്രസന്ന എന്നിവർ സംസാരിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതവും യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ജെ.പി.വിനോദ് നന്ദിയും പറയും.