
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ള ബീച്ച് റൺ സെപ്തംബർ 3ന് ആലപ്പുഴ ബീച്ചിൽ നടക്കും. അത് ലറ്റിക്കോ ഡി ആലപ്പി നേതൃത്വം നൽകുന്ന ബീച്ച് റണ്ണിന്റെ ഭാഗമായി ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബീച്ച് ഫുട്ബാൾ മത്സരം നടത്തി. ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ രക്ഷാധികാരി ഐവാൻ രത്തിനം അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ എം.പി. ജസ്റ്റിൻ സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, അഡ്വ. കുര്യൻ ജെയിംസ് എന്നിവർ മുഖ്യാതിഥികളായി. ഗോപാൽ ഗിരീഷ്, ദീപക് ദിനേശൻ,പ്രജീഷ് ദേവസ്യ, സി.ടി. ടോമി, നവാസ്, ഷിബു ക്ലീറ്റസ്, സ്റ്റെഫാനോസ്, സുനിൽ മുഹമ്മദ്, എന്നിവർ സംസാരിച്ചു.