ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സെപ്തംബർ 3,4 തീയതികളിൽ ആലപ്പുഴ നഗരത്തിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്ക് വശം ലേക് പാലസ് ഓഫീസ് മുതൽ കിഴക്കുഭാഗത്തേക്ക് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ സ്ഥലത്ത് നിന്ന് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും, വാഹന ഉടമയ്ക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമാണെന്ന് പൊലീസ് അറിയിച്ചു.