അമ്പലപ്പുഴ: പറവൂർ സങ്കടഹര ഗണപതീ ക്ഷേത്രത്തിലെ ഗണേശോത്സവത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്രത്തിലെ 25-മത് ഗണേശോത്സവത്തിന്റെ ഭദ്രദീപപ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ നിർവഹിക്കും. ഗണപതി വിഗ്രഹ നിമഞ്ജനത്തിന് ചള്ളി കടപ്പുറത്തേക്ക് ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായാണ് എത്തിക്കുന്നത്.പുളിയും കോവയ്ക്കയുമാണ് ഇവിടുത്തെ വഴിപാട്.