അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പ്രഥമ ഗണേശ പുരാണയജ്ഞത്തിന് ഇന്ന് തുടക്കമാകും. സെപ്തംബർ 6 ന് സമാപിക്കും. ഇന്ന് പുലർച്ചെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭദ്രദീപ പ്രകാശനം. 11.30ന് ഗണേശ സഹസ്രനാമാർച്ചന, വൈകിട്ട് 4 മുതൽ ഗണേശഗാന പാരായണം .