 
ഹരിപ്പാട് : യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെരിറ്റ് അവാർഡ് വിതരണവും പൊതുസമ്മേളനവും രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എ.കെ.രാജൻ മുഖ്യ പ്രഭാഷണം നടത്തി. നടൻ അൻസിൽ റഹ്മാൻ സമ്മാനദാനം നിർവ്വഹിച്ചു. എസ്.ദീപു, കെ.കെ.സുരേന്ദ്രനാഥ്, രാജേഷ് ബാബു, സ്റ്റീഫൻ ജേക്കബ്, കെ.സുധീർ, കെ.സുരേന്ദ്രൻ , കാട്ടിൽ സത്താർ, യൂത്ത് കോൺഗ്രസ് നിയോജമണ്ഡലം പ്രസിഡന്റ് ആർ.വിഷ്ണു, ജി.ശശികുമാർ, ശ്യാംകുമാർ, രാജേഷ്, ശ്രീദേവി രാജു , ഗ്ലമി വാലടി, അനിൽ മുണ്ടപ്പള്ളി, യു ഷാരോൺ, അനന്തു ഭുവനദാസ്, അനൂപ്, സുമേഷ് എന്നിവർ സംസാരിച്ചു.