s
കളക്ടർ കൃഷ്ണതേജ സന്ദർശിച്ചു

കുട്ടനാട് : മുട്ടാർ പഞ്ചായത്തിലെ പ്രളയ ദുരിത ബാധിത പ്രദേശങ്ങൾ കളക്ടർ കൃഷ്ണതേജ സന്ദർശിച്ചു. തഹസീൽദാർ അൻവർ പഞ്ചായത്ത് പ്രസിഡന്റ് ലിനിജോളി, വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ കെ.സുരമ്യ, എബ്രഹാം ചാക്കോ, മെമ്പർമാരായ മോനിച്ചൻ ആന്റണി, ലതീഷ് കുമാർ, വില്ലേജ് ഓഫീസർ ദിലീപ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുട്ടാർ റോഡ് വീതി കൂട്ടി ഉയർത്തുന്നതിനും തോടുകൾ ആഴം കൂട്ടുന്നതിനും ദുരിതാശ്വസക്യാമ്പ് തുറക്കുന്നതിനെക്കുറിച്ചും വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ കളക്ടറോട് പറഞ്ഞു.