vallam
നെഹ്രുട്രോഫി​:

ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ജലഘോഷയാത്രയോടെ തുടക്കമായി. ബസ് സ്റ്റാൻഡി​നു സമീപം രാജീവ് ജെട്ടിയില്‍നിന്നാരംഭിച്ച ജല ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഫ്ലാഗ് ഒഫ് ചെയ്തു. 30 ശിക്കാര വള്ളങ്ങളും 50 കളിവള്ളങ്ങളും ചങ്ങാടവും അണിനിരന്ന സാംസ്‌കാരിക ജലഘോഷയാത്രയില്‍ മാവേലി, തെയ്യം, തിറ, കഥകളി, പുരാണ വേഷങ്ങള്‍, ഗരുഡന്‍, പഞ്ചവാദ്യം എന്നിവ അണിനിരന്നു.

നവീകരിച്ച നഗരചത്വരത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ വൈദ്യുത ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം ആര്‍.ഡി.ഒ സൂരജ് ഷാജി നിർവഹിച്ചു. ഉപാദ്ധ്യക്ഷന്‍ പി.എസ്.എം.ഹുസൈന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, ആര്‍.വിനീത, ബിന്ദു തോമസ്, കക്ഷി നേതാക്കളായ എം.ആര്‍ പ്രേം, ഡി.പി മധു, ഹരികൃഷ്ണന്‍, നസീര്‍ പുന്നയ്ക്കല്‍, എം.ജി സതീദേവി, രതീഷ്, സലിം മുല്ലാത്ത് എന്നിവര്‍ സംസാരിച്ചു.