 
കായംകുളം :കഴിഞ്ഞ ദിവസം രാത്രി തോരാതെ പെയ്ത മഴയിൽ കായംകുളത്തിന് പടിഞ്ഞാറ് ഭാഗങ്ങളിലും എരുവയിലും നൂറോളം വീടുകളിൽ വെള്ളം കയറി. നഗരത്തിന്റെ പടിഞ്ഞാറ് ഐക്യജംഗ്ഷൻ കീരീക്കാട്, ഏവൂർ- മുട്ടം റോഡിൽ കോയിക്കൽപ്പടി ജംഗ്ഷൻ, ഇല്ലിക്കുളം ഭാഗം, എരുവ ചെമ്പകപ്പള്ളി മാവിലേത്ത് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഐകൃജംഗ്ഷനിൽ മുണ്ടകത്തിൽ തോടിന്റെ കരയിലുള്ള വീടുകളിലും വെള്ളം കയറി. എരുവ ഇല്ലത്ത് ചെറുകാവിൽ റോഡ് വെള്ളത്തിൽ മുങ്ങി.
കണ്ടല്ലൂർ, ദേവികുളങ്ങര, പത്തിയൂർ, കൃഷ്ണപുരം പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.