ഹരിപ്പാട് : കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിലെ കർഷകർക്കും പാടശേഖരങ്ങൾക്കും സർക്കാർ നൽകിയിരുന്ന പമ്പിംഗ് സബ്സിഡി എത്രയും വേഗം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ റവന്യു,കൃഷി വകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകി. പമ്പിംഗ് സബ്സിഡി കഴിഞ്ഞ 2 വർ​ഷമായി മുടങ്ങിക്കിടക്കുകയാണ്. 16.5 കോടി രൂപയാണ് ഈ ഇനത്തിൽ കർഷകർക്ക് ലഭിക്കാനുളളത്.