asthi-sandratha-camp
മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ അസ്ഥിസാന്ദ്രതാ നിർണയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ അസ്ഥിസാന്ദ്രതാ നിർണ്ണയ ക്യാമ്പ് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരക്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ്, അജിത് പഴവൂർ, സുജാത മനോഹരൻ എന്നിവർ സംസാരിച്ചു. ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരി ക്യാമ്പ് വിശദീകരണം നടത്തി.