കായംകുളം : ഗവ. ഐ.ടി.ഐ.യിൽ പ്രവേശനത്തോടനുബന്ധിച്ചുള്ള രജിസ്‌ട്രേഷൻ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ നടക്കും. ജനറൽ, ഈഴവ, മുസ്‌ലിം,പട്ടികജാതി, മറ്റ് പിന്നാക്ക ഹിന്ദു എന്നീ വിഭാഗങ്ങളിൽ 200 വരെ ഇൻഡക്‌സ് മാർക്കുള്ളവരും ഒ.ബി.സി, പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളിൽ 180 വരെ ഇൻഡക്‌സ് മാർക്കുളള്ളവരും നേരിട്ടെത്തി രജിസ്ട്രർ ചെയ്യണം. പട്ടികവർഗം, ജവാൻ കാറ്റഗറി, ടി.എച്ച്.എസ് വിഭാഗത്തിലെ എല്ലാവർക്കും രജിസ്റ്റർ ചെയ്യാം. ഫോൺ : 9446484972, 9946987345.