gjj
മുട്ടം 994 ാം നമ്പർ ശാഖാ യോഗത്തിന്റെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി വിളംബരയോഗത്തിൽ വച്ച് ശാഖാ കുടുംബാംഗങ്ങൾക്കുള്ള അരി വിതരണം ശാഖാ പ്രസിഡന്റ് ബി.നടരാജൻ നിർവഹിക്കുന്നു.

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയോഗത്തിന്റെയും, മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും, നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിളംബര സമ്മേളനവും ശാഖയിലെ മുഴുവൻ അംഗങ്ങൾക്കും അരി വിതരണവും നടന്നു. ആശ്രമ അന്തേവാസികൾക്ക് ഓണക്കോടി വിതരണവും നടത്തി. ശാഖായോഗം പ്രസിഡന്റ്‌ ബി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ്‌ ബോർഡ് മെമ്പറും ശാഖ വൈസ്. പ്രസിഡന്റുമായ മുട്ടം ബാബു യോഗം ഉദ്ഘാടനം ചെയ്തു. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി വി.നന്ദകുമാർ, മുട്ടം സുരേഷ്, മഹിളാമണി, യൂണിയൻ കൗൺസിലർ ബി.രഘുനാഥ്‌. ആർ.രാജേഷ്. ബി.ദേവദാസ്. ജി.ഗോപാലകൃഷ്ണൻ, ഇ.വി.ജിനചന്ദ്രൻ, കെ. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു..