തുറവൂർ:കേരള കർഷക സംഘം ജില്ലാ സമ്മേളനം ഒക്ടോബർ 2, 3 തീയതികളിൽ അരൂർ ഏരിയയിൽ നടക്കും. സ്വാഗത സംഘത്തിന്റെ രൂപീകരണയോഗം ഇന്ന് വൈകിട്ട് 5 ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സി. പി.എം. ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ അദ്ധ്യക്ഷനാകും.