ഹരിപ്പാട്: മുട്ടം ആലും മൂട്ടിൽ കുടുംബത്തിലെ മുതിർന്ന അംഗവും, പ്രമുഖ ഡോക്ടറു മായിരുന്ന. ഡോ. എം. രവീന്ദ്രൻ ചാന്നാരുടെ നിര്യാണത്തിൽ മുട്ടം ആശ്രമഭരണസമിതിയും, എസ്. എൻ. ഡി. പി യോഗം മുട്ടം 994ാം നമ്പർ ശാഖായോഗവും അനുശോചിച്ചു. പ്രസിഡന്റ്‌ ബി. നടരാജൻ, സെക്രട്ടറി വി. നന്ദകുമാർ, വൈസ് പ്രസിഡന്റ്‌ മുട്ടം ബാബു, മുട്ടം സുരേഷ്, മഹിളാമണി, സ്വാമി സുഖാകാശ സരസ്വതി, ദേവദാസൻ, ഗോപാലകൃഷ്ണൻ, ജിനചന്ദ്രൻ, ശശിധരൻ. തുടങ്ങിയവർ സംസാരിച്ചു.