മാന്നാർ: പരുമല തിക്കപ്പുഴ പുത്തൻപുരയിൽ ലീലാമ്മ ഡാനിയലിന്റെ വീട്ടിലെ കിണർ ഉഗ്രശബ്ദത്തോടെ ഇന്നലെ പുലർച്ചെ ഇടിഞ്ഞ് താഴ്ന്നു. വീട്ടുമുറ്റത്ത് സംരക്ഷണഭിത്തി കെട്ടി സിമന്റ് റിംഗിൽ നിർമ്മിച്ച കിണറാണ് താഴ്ന്നു പോയത്. കിണറിനോട് ചേർന്നുണ്ടായിരുന്ന മോട്ടോറും പൈപ്പ് കണക്ഷനുമെല്ലാം മണ്ണിനടിയിലായി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷാ അശോകൻ സ്ഥലം സന്ദർശിച്ചു.