 
ആലപ്പുഴ: കനത്ത മഴയിൽ മുങ്ങിയ ആര്യാട് സ്കൂളിന് കൈതാങ്ങായി അഗ്നിരക്ഷാ സേന. ക്ലാസ് മുറികളിൽ വെള്ളം കയറിയതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത നിലയിലായിരുന്നു . ആലപ്പുഴ അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ ട്രെയ്‌ലർ പമ്പിന്റെ സഹായത്താൽ തുടർച്ചയായി ഏഴ് മണിക്കൂർ വെള്ളം പമ്പ് ചെയ്ത് നീക്കിയാണ് കുട്ടികൾക്ക് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയത്. ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ.ജയകുമാറിന്റെ നേതൃത്വത്തിൽ റസ്‌ക്യു ഓഫിസർമാരായ കെ.ബി.ഹാഷിം, എ.ജെ.ബഞ്ചമിൻ, കെ.ആർ.അനീഷ്, യേശുദാസ് അഗസ്റ്റിൻ എന്നിവരാണ് ഫ്ലഡ് കൺട്രോൾ യൂണിറ്റ് ഉപയോഗിച്ച് പമ്പിംഗ് നടത്തി വെള്ളകെട്ട് ഒഴിവാക്കിയത്.