ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരം ഇന്ന് ആലപ്പുഴ നഗരചത്വരത്തിൽ രാവിലെ എട്ടിന് ജില്ലാ കളക്ടർ കൃഷണ തേജ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ സി.കെ.സദാശിവൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സബ് കളക്ടർ സൂരജ് ഷാജി പതാക ഉയർത്തും. വൈകിട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് സമ്മാനദാനം നിർവഹിക്കും.