മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ പരിധിയിലുള്ള കർഷകർക്ക് കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം ഗുണമേന്മയുള്ള ഡബ്ല്യു.സി.ടി തെങ്ങിൻ തൈകൾ 50ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. 100 രൂപ വിലയുള്ള തെങ്ങിൻ തൈകൾ 50 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ആവശ്യമുള്ളവർ കരം അടച്ച രസീതിന്റെ കോപ്പിയുമായി ഇന്ന് കൃഷിഭവനിലെത്തി തൈകൾ കൈപ്പറ്റണമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ അറിയിച്ചു.