s
പിടിച്ചെടുത്ത ഇരുതലമൂരി

മാവേലിക്കര : വിലപനക്ക് കൊണ്ടുവന്ന ഇരുതലമൂരിയുമായി രണ്ടുപേരെ ഫോറസ്റ്റ് വിജിലൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. താമരക്കുളം തെങ്ങും തോട്ടത്തിൽ വീട്ടിൽ താഹ (42), വള്ളികുന്നം ഗോപിനാഥ് സദനത്തിൽ ശ്രീനാഥ് (32) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മാവേലിക്കര തെക്കേക്കരയിൽ വരേണിക്ക ജംഗ്ഷന് സമീപം ഇരുതലമൂരിയെ കച്ചവടത്തിനായി കൊണ്ടുവന്നപ്പോഴാണ് ഇവർ പിടിയിലായത്.